മിച്ചൽ സാന്റനറിന് കോവിഡ്, അയര്‍ലണ്ടിലേക്ക് എത്തുന്നത് വൈകും

ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ മിച്ചൽ സാന്റനര്‍ കോവിഡ് പോസിറ്റീവ്. ഇതോടെ അയര്‍ലണ്ടിലേക്ക് താരം എത്തുന്നത് വൈകും. ഏകദിന ടീമിനൊപ്പം യാത്ര ചെയ്യാന്‍ ഇതോടെ സാന്റനറിന് സാധിക്കില്ല. ജൂലൈ 10ന് ആണ് ആദ്യ ഏകദിന മത്സരം. അടുത്താഴ്ച നടത്തുന്ന പരിശോധനയിൽ താരം നെഗറ്റീവായാൽ മാത്രമേ അയര്‍ലണ്ടിലേക്ക് സാന്റനര്‍ യാത്രയാകുകയുള്ളു.

സാന്റനര്‍ ആണ് അയര്‍ലണ്ട്, സ്കോട്‍ലാന്‍ഡ്, നെതര്‍ലാണ്ട്സ് എന്നിവര്‍ക്കെതിരെയഉള്ള ടി20 പരമ്പരയിലെ ന്യൂസിലാണ്ട് ടീമിനെ നയിക്കുന്നത്. ടി20 മത്സരം ജൂലൈ 18ന് ആരംഭിയ്ക്കും.