ബെലോട്ടി മൊണാക്കോയിലേക്ക് അടുക്കുന്നു

Nihal Basheer

ടോറിനോമായുമായുള്ള കരാർ അവസാനിച്ചതിന് പിറകെ പുതിയ തട്ടകം തേടി ആന്ദ്രേ ബെലോട്ടി. ഫ്രഞ്ച് ലീഗിൽ നിന്നും മൊണാക്കോ ആണ് നിലവിൽ താരത്തിനെ സ്വന്തമാക്കാൻ മുന്നിലുള്ളത്.എ.സി മിലാനിലേക്ക് ചേക്കേറാൻ ആയിരുന്നു ബെലോട്ടിക്ക് താല്പര്യമെങ്കിലും മിലാന്റെ ഭാഗത്ത് നിന്നും പ്രതികരണം ഒന്നും ഉണ്ടായിരുന്നില്ല.

ഏഴു വർഷം ടോറിനോയുടെ മുൻനിരയിലെ സ്ഥിരസന്നിധ്യമായിരുന്ന ബെലോട്ടിയുടെ കരാർ കഴിഞ്ഞ സീസണോടെ അവസാനിക്കുകയായിരുന്നു. ഏഴു സീസണുകളിലായി നൂറ്റിപതിമൂന്ന് ഗോളുകൾ ടോറിനോക്ക് വേണ്ടി കുറിച്ചു. യൂറോ കപ്പ് നേടിയ ഇറ്റാലിയൻ ടീമിന്റെ ഭാഗമായിരുന്നു.

മോണക്കോയുമായി വരും ദിവസങ്ങളിൽ തന്നെ ബെലോട്ടി കരാറിൽ എത്തും എന്നാണ് സൂചനകൾ.നേരത്തെ ലിവേർപൂളിൽ നിന്നും മിനാമിനോയെയും മൊണാക്കോ ടീമിൽ എത്തിച്ചിരുന്നു. അവസാന സീസണിൽ പരിക്ക് വലച്ചിരുന്നതിനാൽ ആകെ ഇരുപത്തിമൂന്ന് മത്സരങ്ങളിൽ മാത്രമാണ് ബെലോട്ടിക്ക് ഇറങ്ങാൻ കഴിഞ്ഞിട്ടുന്നത്.