സഞ്ജു സാംസൺ മികച്ചു നിന്നു, രണ്ടാം ഏകദിനവും ഇന്ത്യ വിജയിച്ചു | Report

സഞ്ജു സാംസൺ അടിച്ച സിക്സിലൂടെ സിംബാബ്‌വെക്ക് എതിരായ രണ്ടാം ഏകദിന മത്സരവും പരമ്പരയും ഇന്ത്യ വിജയിച്ചു. ഇന്ന് 162 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ഇന്ത്യ അഞ്ച് വിക്കറ്റ് വിജയം സ്വന്തമാക്കി. 26ആം ഓവറിലേക്ക് ഇന്ത്യ വിജയം നേടി. സഞ്ജു സാംസൺ 39 പന്തിൽ 43 റൺസുമായി ഇന്ത്യയുടെ ടോപ് സ്കോറർ ആയി.

ഇന്ത്യക്ക് വേണ്ടി ശിഖർ ധവാൻ (33), ഗിൽ (33), ദീപക് ഹൂഡ (25) എന്നിവരും തിളങ്ങി.

20220820 154925

ഇന്ന് ആദ്യം ബാറ്റിന് ഇറങ്ങിയ സിംബാബ്‌വെക്ക് ആകെ 161 റൺസ് എടുക്കാനെ ആയുള്ളൂ. 42 റൺസ് എടുത്ത സീൻ വില്യംസും 38 റൺസ് എടുത്ത റയാൻ ബേർലും മാത്രമാണ് സിംബാബ്‌വെക്ക് വേണ്ടി തിളങ്ങിയത്. കൈതാനോ (7), ഇന്നസെന്റ് (16), മദെവ്രെ (2), ചകബ്വ (2), റാസ (16) എന്നിവർ നിരാശപ്പെടുത്തി.

ഇന്ത്യക്ക് വേണ്ടി ഷർദ്ദുൽ താക്കൂർ മൂന്ന് വിക്കറ്റുകളുമായി തിളങ്ങി. സിറാജ്, പ്രസിദ് കൃഷ്ണ, അക്സർ പട്ടേൽ, ദീപക് ഹൂഡ, കുൽദീപ് എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി.