ഉംറ്റിട്ടി ബാഴ്സലോണ വിട്ട് സീരി എയിലേക്ക് | Report

Nihal Basheer

20220820 182532

ബാഴ്സലോണ താരം സാമുവൽ ഉംറ്റിട്ടിയെ ടീമിൽ എത്തിക്കാൻ ഇറ്റാലിയൻ ടീം ലെച്ചേ. സീരി എയിലേക്ക് സ്ഥാനക്കയറ്റം നേടിയെത്തിയ ലെച്ചേ ബാഴ്‌സലോണയുമായി ചർച്ചകൾ നടത്തി വരികയെണെന്ന് ഡി മർസിയോ റിപ്പോർട്ട് ചെയ്യുന്നു. റെന്നെയിലേക്കും ലിയോണിലേക്കും കൂടുമാറാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടത്തിന് പിറകെ എത്രയും പെട്ടെന്ന് പുതിയ ക്ലബ്ബ് കംടുപിടിക്കാനുള്ള ശ്രമത്തിൽ ആയിരുന്നു താരത്തിന്റെ ഏജന്റും ബാഴ്‌സലോണയും.

ബാഴ്സലോണ
Credit: Twitter

ഇനിയും ജൂൾസ് കുണ്ടേയെ രെജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത ബാഴ്‌സലോണ എത്രയും പെട്ടെന്ന് കഴിയുന്നത്ര കൈമാറ്റ നീക്കങ്ങൾ ഈ വാരം തന്നെ പൂർത്തിയാക്കാനുള്ള നീക്കത്തിലാണ്. സീരി ബി ജേതാക്കളായി സീരി എയിലേക്ക് എത്തുന്ന ലെച്ചേക്ക് ടീമിന്റെ പ്രതിരോധം ശകതമാക്കാൻ പരിചയസമ്പന്നനായ ഒരു താരത്തെ എത്തിക്കാൻ ഉംറ്റിട്ടിയിലൂടെ സാധിക്കും. ബാഴ്‌സലോണയിൽ നിന്നാൽ ബെഞ്ചിൽ തന്നെ സ്ഥാനം ഉറപ്പായ താരത്തിന് ഈ മാറ്റം ആശ്വാസമാകും.

പരിക്കിനെ മാറ്റി നിർത്താൻ സാധിച്ചാൽ സീസണിൽ മികച്ച ഒരവസരമാണ് ഉംറ്റിട്ടിയെ കാത്തിരിക്കുന്നത്. സീസൺ ആരംഭിച്ചിട്ടുള്ളതിനാൽ ഉംറ്റിട്ടിയെ എത്തിക്കാൻ ലെച്ചേ ശക്തമായി തന്നെ ശ്രമിക്കുന്നതായാണ് സൂചനകൾ. കുറഞ്ഞ ദിവസങ്ങൾ മാത്രം ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ഉള്ളൂ എന്നതിനാൽ ബാഴ്സലോണയും കൈമാറ്റ നീക്കങ്ങൾ വേഗത്തിലാക്കാൻ ശ്രമിക്കും.