സഞ്ജു സാംസണ്‍ ഇന്ത്യ എ ടീമില്‍, മത്സരം തിരുവനന്തപുരത്ത്

ദക്ഷിണാഫ്രിക്ക എയ്ക്കെതിരെയുള്ള ഇന്ത്യ എ ടീമില്‍ ഇടം പിടിച്ച് സഞ്ജു സാംസണ്‍. ഇന്ത്യ എ യുടെ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിലാണ് സഞ്ജുവിന് ഇടം ലഭിച്ചത്. തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബിലാണ് മത്സരങ്ങള്‍ അരങ്ങേറുക. ആദ്യ മൂന്ന് മത്സരങ്ങളില്‍ ടീമിനെ മനീഷ് പാണ്ടേയും പിന്നീടുള്ള മത്സരങ്ങളില്‍ ശ്രേയസ്സ് അയ്യരുമാണ് ടീമിനെ നയിക്കുക. അഞ്ച് മത്സരങ്ങളുടെ പരമ്പര ഓഗസ്റ്റ് 29നാണ് ആരംഭിക്കുക.

ആദ്യ മൂന്ന് മത്സരങ്ങള്‍: മനീഷ് പാണ്ടേ, റുതുരാജ് ഗായക്വാഡ്, ശുഭ്മന്‍ ഗില്‍, അന്മോല്‍പ്രീത് സിംഗ്, റിക്കി ഭുയി, വിജയ് ശങ്കര്‍, ഇഷാന്‍ കിഷന്‍, ശിവം ഡുബേ, ക്രുണാല്‍ പാണ്ഡ്യ, അക്സര്‍ പട്ടേല്‍, യൂസുവേന്ദ്ര ചഹാല്‍, ദീപക് ചഹാര്‍, ഖലീല്‍ അഹമ്മദ്, നിതീഷ് റാണ

അവസാന രണ്ട് മത്സരങ്ങള്‍: ശ്രേയസ്സ് അയ്യര്‍, ശുഭ്മന്‍ ഗില്‍, പ്രശാന്ത് ചോപ്ര, അന്മോല്‍പ്രീത് സിംഗ്, റിക്കി ഭുയി, സഞ്ജു സാംസണ്‍, ശിവം ഡുബേ, നിതീഷ് റാണ, വിജയ് ശങ്കര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, രാഹുല്‍ ചഹാര്‍, ശര്‍ദ്ധുല്‍ താക്കൂര്‍, തുഷാര്‍ ദേശ്പാണ്ടേ, ഇഷാന്‍ പോറെള്‍

Previous articleഫ്രാങ്ക് ലംപാർഡിന് ആശ്വാസ വാർത്ത, റൂഡിഗർ തിരിച്ചെത്തുന്നു
Next articleആദ്യം കാലിടറി, പിന്നെ ആധികാരിക പ്രകടനവുമായി പ്രണോയ്