സഞ്ജു സാംസൺ അവസരം ഇങ്ങനെ കളയരുത് എന്ന് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര. സഞ്ജു തന്റെ അവസരം പാഴാക്കരുതെന്നും അല്ലെങ്കിൽ പകരം വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മയെ ഇന്ത്യ ടീമിലേക്ക് എടുക്കുമെന്നും ചോപ്ര പറഞ്ഞു.
“സഞ്ജു സാംസൺ – നിങ്ങളുടെ അവസരം പാഴാക്കരുത്. നിങ്ങൾ നിങ്ങളുടെ അവസരം പാഴാക്കിയാൽ, നിങ്ങൾ അത് ഓർത്ത് പിന്നീട് ദുഖിക്കും. ഇഷാൻ കിഷനും പോയാൽ സഞ്ജുവും കളിച്ചില്ല എങ്കിൽ ടീമിൽ നിന്ന് പോയേക്കാം. പകരം ജിതേഷ് ശർമ്മ വരാനും സാധ്യതയുണ്ട്,” ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ 51 റൺസ് സഞ്ജു നേടിയിരുന്നു. എന്ന ഒന്നാം ടി20യിലും രണ്ടാം ടി20യിലും യഥാക്രമം 12, 7 റൺസിന് സഞ്ജു പുറത്തായിരുന്നു.