സഞ്ജുവിന്റെ കാര്യം കഷ്ടമാണെന്ന് മുരളി കാർത്തിക്

Picsart 22 11 27 12 49 27 723

ഇത്ര നന്നായി കളിച്ചിട്ടും അവസരം കിട്ടാത്ത സഞ്ജു സാംസൺ നിർഭാഗ്യവാൻ ആണെന്ന് മുൻ ഇന്ത്യൻ സ്പിന്നർ മുരളി കാർത്തിക്. ഇന്ത്യക്ക് ബൗളിംഗ് ഓപ്‌ഷനുകൾ വേണം, നിർഭാഗ്യവശാൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബാറ്റു ചെയ്യുന്ന 6 പേരിൽ 6 പേരും ബൗൾചെയ്യുന്നില്ല. ഇതിൽ ബലിയാകേണ്ടി വരുന്നത് സഞ്ജു സാംസൺ ആണ്. അദ്ദേഹത്തിന് ഇത് കടുപ്പമാണെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. എന്ന് മുരളി കാർത്തിക് പറഞ്ഞു.

സഞ്ജു എത്ര നല്ലവനാണെന്ന് ഞങ്ങൾ എല്ലാവരും സംസാരിച്ചുകൊണ്ടേയിരിക്കും. എന്നാലും അദ്ദേഹത്തിന് അവസരമില്ല. കാർത്തിക് പറയുന്നു.

Picsart 22 11 27 11 46 51 650

അദ്ദേഹം വന്ന് മനോഹരമായി നല്ല സ്കോർ നേടുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ അവൻ നന്നായി ബാറ്റ് ചെയ്യുകയും ചെയ്തു. അവന്റെ പ്രകടനങ്ങൾ തുടരാൻ അവസരം ഉണ്ടാക്കുക ആയിരുന്നു വേണ്ടത്‌. ഇപ്പോൾ കഴിഞ്ഞ കളിയിൽ റൺ നേടിയിട്ടും അയാൾക്ക് സ്ഥാനം നഷ്ടമായി. കാർത്തിക് പറഞ്ഞു..