സഞ്ജുവിന് അവസരം ലഭിയ്ക്കാത്തത് പരിക്കേറ്റത് മൂലം

ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തിനുള്ള ടീമിൽ സഞ്ജു സാംസണ് അവസരം ലഭിക്കാത്തത് താരം പരിശീലനത്തിനിടെ പരിക്കിന്റെ പിടിയിലായി എന്നതിനാലാണെന്ന് റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ കാല്‍മുട്ടിലെ ലിഗമെന്റിൽ സ്പ്രെയിനുണ്ടായെന്നും അതിനാൽ ആദ്യ മത്സരത്തിൽ താരം സെലക്ഷനുണ്ടാകില്ലെന്നും ബിസിസിഐ അറിയിക്കുകയായിരുന്നു.

പരമ്പരയിലെ ബാക്കി മത്സരങ്ങളിൽ താരം കളിക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ച് ബിസിസിഐ മെഡിക്കൽ ടീം പുരോഗതി നിരീക്ഷിച്ച ശേഷം മാത്രമാകും അറിയിക്കുക.