സന്ദീപ് വാര്യര്‍ ഇന്ത്യ എ ടീമില്‍, ശ്രേയസ്സ് ഗോപാലും രാഹുല്‍ ചഹാറിനും ടീമിലിടം

മേയ് 25നു ആരംഭിയ്ക്കുന്ന ശ്രീലങ്ക എ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ ഇടം പിടിച്ച് മലയാളി താരം സന്ദീപ് വാര്യര്‍. ഐപിഎലില്‍ തിളങ്ങിയ ശ്രേയസ്സ് ഗോപാലിനും രാഹുല്‍ ചഹാറിനും ടീമില്‍ സ്ഥാനം കിട്ടിയിട്ടുണ്ട്. ശ്രേയസ്സ് ഗോപാല്‍ അനൗദ്യോഗിക ടെസ്റ്റിനുള്ള ടീമില്‍ ഇടം പിടിച്ചപ്പോള്‍ അഞ്ച് ഏകദിനങ്ങള്‍ക്കുള്ള ടീമിലും സന്ദീപ് വാര്യര്‍ക്ക് അവസരം ലഭിച്ചിട്ടുണ്ട്.

ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ടീമിനെ ഇഷാന്‍ കിഷന്‍ നയിക്കുമ്പോള്‍ ഗുജറാത്തിന്റെ പ്രിയാങ്ക് പഞ്ചലിനാണ് പരിമിത ഓവര്‍ പരമ്പരയുടെ ചുമതല. ഇന്ത്യന്‍ പ്രാദേശിക ക്രിക്കറ്റില്‍ തിളങ്ങിയ യുവതാരങ്ങളാണ് ടീമില്‍ ഏറെയും സ്ഥാനം ലഭിച്ചത്.

ഇന്ത്യ എ ചതുര്‍ദിന സ്ക്വാഡ്: ഇഷാന്‍ കിഷന്‍, അന്മോല്‍പ്രീത് സിംഗ്, ഋതുരാജ് ഗായ്ക്വാഡ്, ദീപക് ഹൂഡ, റിക്കി ഭുയി, ശിവം ഡുബേ, ശുഭ്മന്‍ ഗില്‍, ശ്രേയസ്സ് ഗോപാല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മയാംഗ് മാര്‍ക്കണ്ടേ, തുഷാര്‍ ദേശ്പാണ്ടേ, സന്ദീപ് വാര്യര്‍, ഇഷാന്‍ പോറെല്‍

അഞ്ച് ഏകദിനങ്ങള്‍: പ്രിയാങ്ക് പഞ്ചല്‍, അഭിമന്യു ഈശ്വരന്‍, അന്മോല്‍പ്രീത് സിംഗ്, റിക്കി ഭുയി, സിദ്ധേഷ് ലാഡ്, റിങ്കു സിംഗ്, ശിവം ഡുബേ, കെഎസ് ഭരത്, രാഹുല്‍ ചഹാര്‍, ജയന്ത് യാദവ്, ആദിത്യ സര്‍വാതേ, സന്ദീപ് വാര്യര്‍, അങ്കിത് രാജ്പുത്, ഇഷാന്‍ പോറെല്‍