ശ്രീലങ്കയിലെ പ്രതിഭകളുടെ ഉദാഹരണം ആണ് നിസ്സങ്ക – സനത് ജയസൂര്യ

ശ്രീലങ്ക സൃഷ്ടിക്കുന്ന പ്രതിഭകളുടെ മികച്ചൊരു ഉദാഹാരണമാണ് പതും നിസ്സങ്കയെന്ന് പറഞ്ഞ് മുന്‍ ലങ്കന്‍ ഇതിഹാസം സനത് ജയസൂര്യ. ശ്രീലങ്കയെ പ്രതിനിധീകരിക്കുന്നത് തന്നെ വലിയ ബഹുമതിയാണെന്നും അപ്പോള്‍ അരങ്ങേറ്റത്തില്‍ ശതകം നേടുകയെന്ന് പറഞ്ഞാല്‍ അത് കൂടുതല്‍ പ്രത്യേകത നിറഞ്ഞതാണെന്നും പറഞ്ഞ ശ്രീലങ്കന്‍ ഇതിഹാസം നിസ്സങ്ക താരം ശ്രീലങ്കയ്ക്ക് അഭിമാന നിമിഷം ആണ് തന്റെ അരങ്ങേറ്റത്തില്‍ നല്‍കിയതെന്ന് പറഞ്ഞു.

താരം ഇനിയും ശ്രീലങ്കയ്ക്കായി ശതകങ്ങള്‍ നേടുമെന്നും ജയസൂര്യ പറഞ്ഞു. വിന്‍ഡീസിനെതിരെ ആന്റിഗ്വ ടെസ്റ്റില്‍ അരങ്ങേറ്റത്തില്‍ ആദ്യ ഇന്നിംഗ്സില്‍ 9 റണ്‍സിന് പുറത്തായ താരം രണ്ടാം ഇന്നിംഗ്സില്‍ 103 റണ്‍സാണ് നേടിയത്. നിരോഷന്‍ ഡിക്ക്വെല്ലയുമായി ചേര്‍ന്ന് താരം നേടിയ 189 റണ്‍സ് കൂട്ടുകെട്ടാണ് മത്സരത്തില്‍ ശ്രീലങ്കയ്ക്ക് മേല്‍ക്കൈ നേടിക്കൊടുത്തത്.