സാഹ മാഞ്ചെസ്റ്ററിലേക്ക് ജൂലൈ 30നു യാത്രയാകും

- Advertisement -

തന്റെ തോളിന്റെ ശസ്ത്രക്രിയയ്ക്കായി വൃദ്ധിമന്‍ സാഹ ജൂലൈ 30നു ഇംഗ്ലണ്ടിലേക്ക് യാത്രയാകും. ദക്ഷിണാഫ്രിക്കയ്ക്കെതിരെ കേപ് ടൗണ്‍ ടെസ്റ്റില്‍ കഴിഞ്ഞ ജനവരിയില്‍ കളിക്കുന്നതിനിടെ സാഹയ്ക്ക് പരിക്കേറ്റിരുന്നു. പിന്നീട് ഐപിഎലിനിടെ കൈവിരലിനു പരിക്കേറ്റ് വിശ്രമത്തിലായിരുന്ന താരത്തിന്റെ പഴയ തോളിന്റെ പരിക്ക് വീണ്ടും വഷളാകുകയും അത് റിഹാബില്‍ ശരിയാകാതെ വരുന്ന സാഹചര്യവും ഉടലെടുക്കുകയായിരുന്നു. ഇതോടെ താരത്തിന്റെ ശസ്ത്രക്രിയ ഒഴിവാക്കാനാകാത്ത സാഹചര്യം നിലവില്‍ വന്നു.

ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററിലാണ് താരം ചികിത്സ നേടുന്നത്. ഓപ്പറേഷന്റെ തീയ്യതി അവിടെയെത്തി ചികിത്സിക്കുന്ന ഡോക്ടറെ കണ്ട ശേഷം മാത്രമേ തീരുമാനിക്കുകയുള്ളു. നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയിലെ അസിസ്റ്റന്റ് ഫിസിയോ യോഗേഷ് പാര്‍മര്‍ ആണ് സാഹയ്ക്കൊപ്പം ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement