ഡീനി ഡബിൾ!! റിലഗേഷൻ പോരിൽ വാറ്റ്ഫോർഡിന് ആശ്വാസം!!

പ്രീമിയർ ലീഗിലെ റിലഗേഷൻ പോരിൽ വാറ്റ്ഫോർഡിന് ആശ്വാസം. നിർണായകമാകുന്ന മൂന്ന് പോയന്റുകളാണ് വാറ്റ്ഫോർഡ് ഇന്ന് സ്വന്തമാക്കിയത്. ഇന്ന് ന്യൂകാസിലിനെ നേരിട്ട വാറ്റ്ഫോർഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ന്യൂകാസിലിനെ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു വാറ്റ്ഫോർഡിന്റെ തിരിച്ചുവരവ്. മത്സരത്തിന്റെ 23ആം മിനുട്ടിൽ ഗെയ്ലാണ് ന്യൂകാസിലിന് ലീഡ് നൽകിയത്.

രണ്ടാം പകുതിയിൽ രണ്ട് പെനാൾട്ടികൾ വാറ്റ്ഫോർഡിന് വിജയം നൽകി. 52ആം മിനുട്ടിലും 82ആം മിനുട്ടിലുമായിരുന്നു പെനാൾട്ടികൾ. രണ്ട് പെനാൾട്ടികളും ഡീനി തന്നെ ലക്ഷ്യത്തിൽ എത്തിച്ചു. ഈ വിജയത്തോടെ വാറ്റ്ഫോർഡിന് 35 മത്സരങ്ങളിൽ നിന്ന് 34 പോയന്റായി. 17ആം സ്ഥാനത്തുള്ള വാറ്റ്ഫോർഡിന് റിലഗേഷൻ സോണിൽ ഉള്ള ബൗണ്മതിനേക്കാൾ ആറ് പോയന്റിന്റെ ലീഡ് ഉണ്ട്. ഇനി മൂന്ന് മത്സരങ്ങൾ മാത്രമേ ലീഗിൽ അവശേഷിക്കുന്നുള്ളൂ.

Previous articleപാക്കിസ്ഥാന്‍ ഒരു മത്സരമെങ്കിലും ഇംഗ്ലണ്ടില്‍ ജയിച്ചാല്‍ അത് അത്ഭുതം
Next articleനാലു ഗോളുമായി അന്റോണിയോയുടെ വിളയാട്ട്, നോർവിച് പ്രീമിയർ ലീഗിൽ നിന്ന് പുറത്ത്