സച്ചിൻ ടെണ്ടുൽക്കറുടെ ടെസ്റ്റ് അരങ്ങേറ്റത്തിന് മുപ്പത് വയസ്സ്

- Advertisement -

അന്താരാഷ്ട്ര ക്രിക്കറ്റിൽ സച്ചിൻ ടെണ്ടുൽക്കറുടെ അരങ്ങേറ്റത്തിന് ഇന്നേക്ക് മുപ്പത് വയസ്സ്. 1989 നവംബർ 15 കറാച്ചിയിൽ വെച്ച് പാകിസ്താനെതിരെ ടെസ്റ്റ് കളിച്ചുകൊണ്ടാണ് സച്ചിൻ ടെണ്ടുൽക്കർ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തിയത്. മത്സരത്തിൽ ഒരു ഇന്നിംഗ്സ് മാത്രം കളിച്ച സച്ചിൻ 15 റൺസ് എടുത്ത് പുറത്തായിരുന്നു. അന്നത്തെ മത്സരം കളിക്കുമ്പോൾ സച്ചിൻ ടെണ്ടുൽക്കറുടെ പ്രായം 16 വയസ്സും 205 ദിവസവുമായിരുന്നു. ഈ മത്സരത്തിൽ മുഷ്‌താഖ്‌ മുഹമ്മദിനും ആഖിബ് ജാവേദിനും ശേഷം ടെസ്റ്റിൽ അരങ്ങേറ്റം നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും സച്ചിൻ മാറിയിരുന്നു.

അതെ മത്സരത്തിൽ തന്നെ അരങ്ങേറ്റം നടത്തിയ വഖാർ യൂനിസ് ആണ് അന്ന് സച്ചിനെ പുറത്താക്കിയത്.  വഖാറിനെ കൂടാതെ ഇമ്രാൻ ഖാൻ, വാസിം അക്രം എന്നീ പ്രമുഖരും അന്നത്തെ മത്സരത്തിൽ കളിച്ചിരുന്നു. പരമ്പരയിലെ രണ്ടാം മത്സരത്തിൽ  ആദ്യ ഇന്നിങ്സിൽ 59 റൺസും രണ്ടാം ഇന്നിങ്സിൽ 57 റൺസ് എടുത്തും സച്ചിൻ തന്റെ കഴിവ് ലോകത്തിന് കാണിച്ചു കൊടുത്തിരുന്നു. തുടർന്ന് അങ്ങോട്ട് ക്രിക്കറ്റ് ലോകം കണ്ട ഒട്ടുമിക്ക റെക്കോർഡുകളും സച്ചിൻ സ്വന്തമാക്കിയിരുന്നു. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ റെക്കോർഡ്‌ അടക്കം നിരവധി റെക്കോർഡുകൾ താരത്തിന്റെ പേരിലുണ്ട്.

Advertisement