ബാറ്റിങ്ങിൽ തന്റെ ഹീറോ റിച്ചാർഡ്‌സ് ആയിരുന്നെന്ന് സച്ചിൻ

Photo:Twitter
- Advertisement -

ബാറ്റിങ്ങിൽ തന്റെ ഹീറോ മുൻ വിൻഡീസ് ക്രിക്കറ്റ് താരം സർ വിവിയൻ റിച്ചാർഡ്‌സ് ആയിരുന്നെന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. വിവിയൻ റിച്ചാർഡ്സിന്റെ ജന്മദിനത്തിൽ ട്വിറ്ററിൽ ആശംസ അറിയിച്ചുകൊണ്ടാണ് തന്റെ ഹീറോ ആരാണെന്ന് വെളിപ്പെടുത്തിയത്. തന്റെ കരിയറിൽ ഉടനീളം റിച്ചാർഡ്‌സ് നൽകിയ പിന്തുണ താൻ എന്നും ഓർക്കുമെന്നും സച്ചിൻ ടെണ്ടുൽക്കർ കൂട്ടിച്ചേർത്തു.

ഇന്നായിരുന്നു വിൻഡീസ് ഇതിഹാസമായിരുന്ന വിവിയൻ റിച്ചാർഡ്സിന്റെ 67ആം ജന്മദിനം. വിൻഡീസിന് വേണ്ടി 17 വർഷത്തോളം റിച്ചാർഡ്‌സ് കളിച്ചിട്ടുണ്ട്.  ടെസ്റ്റിലും ഏകദിനത്തിലുമായി 15261 റൺസും റിച്ചാർഡ്‌സ് നേടിയിട്ടുണ്ട്. ടെസ്റ്റിൽ 24 സെഞ്ചുറികളും മൂന്ന് ഡബിൾ സെഞ്ചുറിയും ഏകദിനത്തിൽ 11 സെഞ്ചുറികളും വിൻഡീസിന് വേണ്ടി റിച്ചാർഡ്‌സ് നേടിയിട്ടുണ്ട്.

Advertisement