“ഒലെയെ സ്ഥിര പരിശീലകൻ ആക്കണം എന്നത് താരങ്ങളുടെ മൊത്തം ആഗ്രഹം” – ലുകാകു

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് താൽക്കാലിക പരിശീലകനായ ഒലെ ഗണ്ണാർ സോൾഷ്യറിനെ സ്ഥിര പരിശീലകൻ ആക്കണം എന്ന് ലുകാകു. ഇന്നലെ പി എസ് ജിക്ക് എതിരെ ചരിത്രം കുറിച്ച് തിരിച്ചുവരവ് നടത്തിയതിന് ശേഷമായിരുന്നു ലുകാകുവിന്റെ പ്രതികരണം. സോൾഷ്യാർ ഇവിടെ തന്നെ ഉണ്ടാകും എന്ന് തനിക്ക് ഉറപ്പാണ്. അതിൽ യാതൊരു സംശയവുമില്ല. സോൾഷ്യാറിന് ഇവിടെ നിൽക്കണം എന്നുണ്ട്. തനിക്കും അതാണ് ആഗ്രഹം. മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം മുഴുവൻ ഒലെ ടീമിന്റെ സ്ഥിര പരിശീലകൻ ആകണം എന്നാണ് ആഗ്രഹിക്കുന്നത്. ലുകാകു പറഞ്ഞു.

സോൾഷ്യാർ വന്ന ശേഷം ഗംഭീര ഫോമിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. 3 മാസങ്ങൾ ആയിട്ടും ആകെ ഒരു പരാജയമെ സോൾഷ്യാറിന്റെ മാഞ്ചസ്റ്റർ വഴങ്ങിയിട്ടുള്ളൂ. സോൾഷ്യാറിന്റെ കീഴിൽ ലുകാകുവും അപാര ഫോമിൽ ആണ്. അവസാന മൂന്ന് മത്സരങ്ങളിൽ നിന്ന് ആറു ഗോളുകളാണ് ലുകാകു അടിച്ചു കൂട്ടിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് സോൽഷ്യാറിന്റെ കീഴിൽ വളരെ നല്ല രീതിയിൽ ആണ് കളിക്കുന്നത് എന്ന് ലുകാകുവും പറഞ്ഞു. ഇതാണ് മാഞ്ചസ്റ്റർ കളിക്കേണ്ട ഫുട്ബോൾ എന്നും ലുകാകു പറഞ്ഞു.

ഇന്നലെ പി എസ് ജിയെ 3-1ന് തോൽപ്പിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലേക്ക് കടന്നിരുന്നു.

Advertisement