മകനോട് എളുപ്പ വഴികൾ തേടരുതെന്ന് സച്ചിന്റെ ഉപദേശം

- Advertisement -

ജീവിതത്തിൽ എളുപ്പ വഴികൾ തിരഞ്ഞെടുക്കരുതെന്ന് സ്വന്തം മകനോട് ഉപദേശിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. തന്റെ അച്ഛൻ തനിക്ക് നൽകിയ അതെ ഉപദേശമാണ് താൻ മകനും നൽകിയതെന്നും സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞു. സച്ചിന്റെ മകനായ അർജുൻ ടെണ്ടുൽക്കർ ഈയിടെ സമാപിച്ച ടി20 മുംബൈ ലീഗിൽ ആകാശ് ടൈഗർ ടീമിന്റെ ഭാഗമായിരുന്നു. ടൂർണമെന്റിൽ ഉടനീളം അർജുൻ ബാറ്റുകൊണ്ടും പന്ത്‌കൊണ്ടും തിളങ്ങുകയും ചെയ്തിരുന്നു.

തന്റെ മകനായ അർജുൻ ക്രിക്കറ്റിനോട് നല്ല അഭിനിവേശമുള്ള താരമാണെന്നും ഞാൻ ഇതുവരെ ഒന്നും നിർബന്ധിപ്പിച്ച് ചെയ്യിച്ചിട്ടില്ലെന്നും സച്ചിൻ പറഞ്ഞു. നേരത്തെ ഫുട്ബോളിൽ താല്പര്യം ഉണ്ടായിരുന്ന അർജുൻ ശേഷം ചെസ്സും ക്രിക്കറ്റും തിരഞ്ഞെടുത്തത് സ്വന്തം ഇഷ്ട്ടപ്രകരമാണെന്നും സച്ചിൻ പറഞ്ഞു. ജീവിതത്തിൽ വിജയം കണ്ടെത്താൻ എളുപ്പ വഴികൾ കണ്ടെത്തരുതെന്ന തന്റെ പിതാവിന്റെ ഉപദേശം താൻ തന്റെ മകനും നൽകിയെന്നും കഠിനാദ്ധ്വാന ചെയ്താൽ മാത്രം വിജയം നേടാനാവു എന്നും താൻ തന്റെ മകനോട് പറഞ്ഞിട്ടുണ്ടെന്ന് സച്ചിൻ പറഞ്ഞു.

ഇന്ത്യൻ അണ്ടർ 19 ടീമിന് വേണ്ടി ശ്രീലങ്കക്കെതിരെ അരങ്ങേറ്റം കുറിച്ച അർജുൻ ടെണ്ടുൽക്കർ നേരത്തെ ചാമ്പ്യൻസ് ട്രോഫിക്ക് വേണ്ടിയുള്ള ഇന്ത്യൻ ടീമിന് നെറ്സിൽ പന്തെറിയുകയും ചെയ്തിരുന്നു.

Advertisement