പ്രധാന താരങ്ങള്‍ ഐപിഎലിലേക്ക്, ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കയുടേത് രണ്ടാം നിര

ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ദക്ഷിണാഫ്രിക്കൻ നിരയിൽ ഐപിഎൽ താരങ്ങളുണ്ടാകില്ല. ടീം രണ്ടാം നിരയെ ആവും ടെസ്റ്റ് പരമ്പരയ്ക്ക് കളിപ്പിക്കുക എന്ന് ഉറപ്പായി. മാര്‍ച്ച് 18ന് ആണ് ടെസ്റ്റ് പരമ്പര ആരംഭിയ്ക്കുന്നത്.

താരങ്ങളുടെ തീരുമാനം ഏകകണ്ഠേനുയുള്ളതായിരുന്നുവെന്ന് ദക്ഷിണാഫ്രിക്കന്‍ ബോർഡ് അറിയിച്ചു. നേരത്തെ ടെസ്റ്റ് ക്യാപ്റ്റൻ ഡീൻ എൽഗാർ ഐപിഎൽ കളിക്കുന്ന താരങ്ങളോട് പ്രാധാന്യം രാജ്യത്തിന് നൽകുവാൻ ആവശ്യപ്പെട്ടിരുന്നു.