റയാന്‍ ഹാരിസ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ബൗളിംഗ് കോച്ച്

- Advertisement -

റയാന്‍ ഹാരിസിനെ ബൗളിംഗ് കോച്ചായി നിയമിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ജെയിംസ് ഹോപ്സിന് പകരമാണ് റയാന്‍ ഹാരിസ് ഡല്‍ഹിയിലേക്ക് എത്തുന്നത്. മുമ്പ് കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ താരമായും കോച്ചായും ഈ മുന്‍ ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജെയിംസ് ഹോപ്സ് വ്യക്തിപരമായ കാരണങ്ങളാല്‍ പിന്മാറിയതോടെയാണ് ഹാരിസിന് അവസരം ലഭിയ്ക്കുന്നത്.

ബ്രിസ്ബെയിന്‍ ഹീറ്റിന്റെ ബൗളിംഗ് കോച്ചായും പ്രവര്‍ത്തിച്ചിട്ടുള്ള താരം ഓസ്ട്രേലിയയിലെ നാഷണല്‍ ക്രിക്കറ്റ് സെന്ററിന്റെ ഹൈ-പെര്‍ഫോമന്‍സ് റോളിലും ചുമത വഹിച്ചിട്ടുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സില്‍ മുന്‍ സഹതാരം റിക്കി പോണ്ടിംഗുമായി പ്രവര്‍ത്തിക്കുവാനുള്ള അവസരമാണ് ഹാരിസിന് ലഭിച്ചിരിക്കുന്നത്.

2009 ഡെക്കാന്‍ ചാര്‍ജ്ജേഴ്സിനൊപ്പം ഐപിഎല്‍ കിരീടം നേടിയ താരം കൂടിയാണ് റയാന്‍ ഹാരിസ്.

Advertisement