“ബാഴ്സലോണ നഗരം വിടുന്നതിൽ വലിയ സങ്കടം” – ആർതുർ

- Advertisement -

ബാഴ്സലോണ വിട്ട് പോകുന്നതിൽ വലിയ സങ്കടം ഉണ്ട് എന്ന് യുവന്റസിൽ എത്തിയ ബ്രസീലിയൻ മിഡ്ഫീൽഡർ ആർതുർ. ബാഴ്സലോണ നഗരം തനിക്ക് വീട് പോലെ ആയിരുന്നു. അവിടുത്തെ ജനങ്ങൾ തന്നെ ഒരുപാട് സ്നേഹിച്ചിരുന്നു എന്നും അവർ തനിക്ക് പുതിയ സംസ്കാരങ്ങൾ കാണിച്ചു തന്നു എന്നും ആർതുർ പറഞ്ഞു. തനിക്ക് ഇപ്പോൾ വീട് വിട്ടു പോകുന്നത് പോലെയാണ് തോന്നുന്നത്. ആർതുർ പറഞ്ഞു.

ബാഴ്സലോണ വിട്ട് അപ്രതീക്ഷിതമായായിരുന്നു ആർതുർ യുവന്റസിലേക്ക് പോയത്‌. ബാഴ്സലോണ ക്ലബ് ആർതുറിനെ നിർബന്ധിച്ച് യുവന്റസിന് വിൽക്കുകയായിരുന്നു‌‌ ട്രാൻസ്ഫർ നടന്നതു മുതൽ ആർതുറും ബാഴ്സലോണ ക്ലബും തമ്മിൽ ഉടക്കുകയും ചെയ്തിരുന്നു. സാവിയുടെ പകരക്കാരനായി മിഡ്ഫീൽഡിൽ ബാഴ്സലോണ ആരാധകർ കണ്ട താരമായിരുന്നു ആർതുർ. പ്യാനിചിന് പകരക്കാരനായാണ് ആർതുർ യുവന്റസിലേക്ക് എത്തുന്നത്.

Advertisement