റയാന്‍ കുക്ക് നെതര്‍ലാണ്ട്സിന്റെ താത്കാലിക കോച്ച്

Ryancook

നെതര്‍ലാണ്ട്സ് പുരുഷ ടീമിന്റെ താത്കാലിക കോച്ചായി റയാന്‍ കുക്കിനെ നിയമിച്ചു. സ്ഥിരം കോച്ച് റയാന്‍ കാംപെൽ കഴിഞ്ഞ മാസം കാര്‍ഡിയാക് അറസ്റ്റ് വന്നതിനെത്തുടര്‍ന്നാണ് ഈ മാറ്റം. കാംപെൽ തിരികെ സുഖം പ്രാപിച്ച് കോച്ചിംഗ് ദൗത്യം ഏറ്റെടുക്കുവാന്‍ എത്തുമെന്നാണ് നെതര്‍ലാണ്ട്സ് ബോര്‍ഡ് പ്രതീക്ഷിക്കുന്നത്.

റയാന്‍ കുക്ക് മുമ്പ് ബംഗ്ലാദേശിന്റെ ഫീൽഡിംഗ് കൺസള്‍ട്ടന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കുക്ക് കേപ് ടൗണിലെ ഗാരി കിര്‍സ്റ്റന്‍ ക്രിക്കറ്റ് അക്കാഡമിയിലെ ഹെഡ് കോച്ചായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Previous articleസാം കെർ ഡബിൾ!! മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ചെൽസിക്ക് വനിതാ എഫ് എ കപ്പ്
Next articleമെസ്സി ബാഴ്സലോണയിൽ തിരിച്ചുവരാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്ന് ബാഴ്സലോണ പ്രസിഡന്റ്