മെസ്സി ബാഴ്സലോണയിൽ തിരിച്ചുവരാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്ന് ബാഴ്സലോണ പ്രസിഡന്റ്

ലയണൽ മെസ്സി ബാഴ്സലോണയിലേക്ക് തിരികെ വരുന്നതിനെ കുറിച്ചുള്ള ചർച്ചകൾ ഫുട്ബോൾ ലോകത്ത് ആരംഭിക്കുകയാണ്. കഴിഞ്ഞ സീസണിലായിരുന്നു ലയണൽ മെസ്സി ബാഴ്സലോണ വിട്ട് പി എസ് ജിയിൽ എത്തിയത്. എന്നാൽ പി എസ് ജിയിൽ പഴയ മെസ്സിയുടെ നിഴൽ മാത്രമേ ഫുട്ബോൾ പ്രേമികൾക്ക് കാണാൻ ആയുള്ളൂ. ആകെ 6 ലീഗ് ഗോളുകൾ ആണ് മെസ്സി ഈ സീസണിൽ നേടിയത്. ലയണൽ മെസ്സിയുടെ ബാഴ്സ മടക്കത്തെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചത് മെസ്സിയുടെ പിതാവിന്റെ വാക്കുകളിലൂടെയാണ്.Laporta Messi Barcelona

താൻ മെസ്സി ഒരു ദിവസം ബാഴ്സലോണയിലേക്ക് മടങ്ങണം എന്നാണ് ആഗ്രഹിക്കുന്നത് എന്ന് മെസ്സിയുടെ പിതാവ് ഇന്ന് പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ബാഴ്സലോണ പ്രസിഡന്റ് ലപോർടയോടും ഇന്ന് മാധ്യമങ്ങൾ ചോദ്യം ചോദിച്ചു. ലയണൽ മെസ്സി ബാഴ്സലോണയിലേക്ക് തിരിച്ചു വന്നാൽ താൻ സന്തോഷിക്കും എന്നും താൻ അത് ഇഷ്ടപ്പെടുന്നു എന്നും ലപോർട ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ മെസ്സി ഈ സീസണിൽ പി എസ് ജി വിടും എന്ന് ആരും പ്രതീക്ഷിക്കുന്നില്ല.