ന്യൂസിലാണ്ട് ബംഗ്ലാദേശിലേക്ക് അയയ്ക്കുന്ന ടീമിനെ കണ്ട് ആശ്ചര്യം – റസ്സൽ ഡൊമിംഗോ

Russelldomingo

ബംഗ്ലാദേശിലേക്കും പാക്കിസ്ഥാനിലേക്കും ഐപിൽ താരങ്ങളില്ലാതെ പ്രഖ്യാപിച്ച ന്യൂസിലാണ്ടിന്റെ സ്ക്വാഡ് കണ്ട് തനിക്ക് ആശ്ചര്യം തോന്നുന്നുവെന്ന് പറഞ്ഞ് ബംഗ്ലാദേശ് കോച്ച് റസ്സൽ ഡൊമിംഗോ. മുന്‍ നിര താരങ്ങളെ ഉള്‍പ്പെടുത്തിയിരുന്നുവെങ്കില്‍ ടി20 ലോകകപ്പിനുള്ള മികച്ച തയ്യാറെടുപ്പായി ഈ പരമ്പരയെ ന്യൂസിലാണ്ടിന് കണക്കാക്കാമായിരുന്നുവെന്നും റസ്സൽ ഡൊമിംഗോ വ്യക്തമാക്കി.

മികച്ച താരങ്ങളുള്ള ന്യൂസിലാണ്ടിലെ ചില പ്രധാന താരങ്ങള്‍ ഐപിഎലിനാണ് മുന്‍ഗണന നല്‍കിയത്, പക്ഷേ ലോകകപ്പ് കളിക്കുന്ന ഒരു താരത്തെയും ബംഗ്ലാദേശിലേക്ക് അയയ്ക്കാതിരുന്നത് കാണുമ്പോള്‍ ആശ്ചര്യം തോന്നുന്നുവെന്നാണ് ഡൊമിംഗോ പറഞ്ഞത്.

ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയെത്തുന്ന ബംഗ്ലാദേശിന് എന്നാൽ കഠിന പ്രയത്നം നടത്തേണ്ടതായിട്ടുണ്ടെന്നും ഡൊമിംഗോ കൂട്ടിചേര്‍ത്തു.

Previous articleകൊറോണയെ സ്വന്തമാക്കാൻ 12 മില്യൺ നൽകാൻ ഒരുങ്ങി സെവിയ്യ
Next articleപീറ്റർ ഹാർട്ലി ജംഷദ്പൂർ എഫ് സിയിൽ തുടരും