ടെസ്റ്റ് റൺസിൽ ഫ്ലമിംഗിന്റെ റെക്കോർഡ് മറികടന്ന് റോസ് ടെയ്‌ലർ

Staff Reporter

ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ന്യൂസിലാൻഡ് താരമായി റോസ് ടെയ്‌ലർ. മുൻ ന്യൂസിലാൻഡ് ക്യാപ്റ്റൻ സ്റ്റീഫൻ ഫ്ളമിംഗിന്റെ റെക്കോർഡാണ് റോസ് ടെയ്‌ലർ മറികടന്നത്. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ നാലാം ദിവസമാണ് ടെയ്‌ലർ ഈ നേട്ടം സ്വന്തമാക്കിയത്.  കഴിഞ്ഞ ഫെബ്രുവരിയിൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് എടുത്ത താരമെന്ന റെക്കോർഡും റോസ് ടെയ്‌ലർ മറികടന്നിരുന്നു. അന്നും മുൻ ന്യൂസിലാൻഡ് ക്യാപ്റ്റൻ സ്റ്റീഫൻ ഫ്ളമിംഗിന്റെ റെക്കോർഡ് തന്നെയാണ് റോസ് ടെയ്‌ലർ മറികടന്നത്.

99 ടെസ്റ്റുകളിൽ നിന്ന് 174 ഇന്നിങ്‌സുകളിൽ നിന്നായി 7174 റൺസാണ് ടെസ്റ്റിൽ റോസ് ടെയ്‌ലർ അടിച്ചുകൂട്ടിയത്. 19 സെഞ്ചുറികളും 33 അർദ്ധ സെഞ്ചുറികളും ടെസ്റ്റിൽ റോസ് ടെയ്‌ലർ നേടിയിട്ടുണ്ട്. 111 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 7172 റൺസ് നേടിയ ഫ്ളമിംഗിന്റെ റെക്കോർഡാണ് ഇതോടെ റോസ് ടെയ്‌ലർ മറികടന്നത്.