ഇന്ന് വീണ്ടും ലിൻഷ മണ്ണാർക്കാടും സബാനും നേർക്കുനേർ

- Advertisement -

അഖിലേന്ത്യാ സെവൻസിൽ ഇന്ന് ആറു മത്സരങ്ങൾ നടക്കും. ഏറ്റവും ആവേശകരമായ മത്സരം നടക്കുന്നത് വാണിയമ്പലം അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിൽ ആണ്. അവിടെ സെവൻസിലെ രണ്ട് ശക്തരായ ടീമുകളാണ് പരസ്പരം ഏറ്റുമുട്ടുന്നത്. സബാൻ കോട്ടക്കലും ലിൻഷാ മണ്ണാർക്കാടും ആണ് ഇന്ന് വാണിയമ്പലം ഗ്രൗണ്ടിൽ ഇറങ്ങുന്നത്. സീസണിൽ ഇതിനു മുമ്പ് രണ്ട് തവണ സബാനും ലിൻഷയും നേർക്കുനേർ വന്നിട്ടുണ്ട്. അതിൽ ഇരുടീമുകളും ഒരോ ജയം വീതം ആണ് സ്വന്തമാക്കിയത്. അവസാനം ഏറ്റുമുട്ടിയപ്പോൾ ലിൻഷയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് സബാൻ തോൽപ്പിച്ചിരുന്നു.

ഫിക്സ്ചറുകൾ;

മൗവ്വൽ;
അഭിലാഷ് കുപ്പൂത്ത് vs സ്കൈ ബ്ലൂ എടപ്പാൾ

എടത്തനാട്ടുകാര;
അൽ മദീന vs ടൗൺ ടീം അരീക്കോട്

മുടിക്കൽ;
മെഡിഗാഡ് vs ഫിഫാ മഞ്ചേരി

പെരിന്തൽമണ്ണ;
അൽ ശബാബ് vs റോയൽ ട്രാവൽസ് കോഴിക്കോട്

വാണിയമ്പലം;
സബാൻ കോട്ടക്കൽ vs ലിൻഷാ മണ്ണാർക്കാട്

വെള്ളമുണ്ട;
സ്കൈ ബ്ലൂ എടപ്പാൾ vs കെ എഫ് സി കാളികാവ്

Advertisement