ഫിറ്റ്നെസ്സ് ടെസ്റ്റ് പാസ്സായി റോസ് ടെയിലര്‍, വില്‍ യംഗിന് പകരം ടീമിലെത്തും

Rosstaylor

ബംഗ്ലാദേശിനെതിരെ ആദ്യ രണ്ട് ഏകദിനങ്ങളില്‍ പരിക്ക് മൂലം കളിക്കാതിരുന്ന റോസ് ടെയിലര്‍ മൂന്നാമത്തെ ഏകദിനത്തില്‍ തിരികെ ടീമിലെത്തുമെന്ന് സൂചന. ഫിറ്റ്നെസ്സ് ടെസ്റ്റ് പാസായ താരം വില്‍ യംഗിന് പകരം ന്യൂസിലാണ്ടിന്റെ അന്തിമ ഇലവനില്‍ തിരികെ എത്തുമെന്നാണ് ലഭിയ്ക്കുന്ന വിവരം. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ന്യൂസിലാണ്ട് പരമ്പര 2-0ന് സ്വന്തമാക്കി കഴിഞ്ഞിരുന്നു.

വെല്ലിംഗ്ടണിലെ ബേസിന്‍ റിസര്‍വ്വില്‍ നാളെ ഇന്ത്യന്‍ സമയം 3.30ന് ആണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരത്തില്‍ മോശം പ്രകടനം പുറത്തെടുത്ത ബംഗ്ലാദേശിന് രണ്ടാം മത്സരത്തില്‍ ബാറ്റിംഗും ബൗളിംഗും മെച്ചപ്പെടുത്തുവാനായെങ്കിലും ഫീല്‍ഡിംഗില്‍ പിന്നില്‍ പോയതാണ് തിരിച്ചടിയായത്. ശതകം നേടിയ ന്യൂസിലാണ്ട് ക്യാപ്റ്റന്‍ ടോം ലാഥത്തിന് രണ്ട് അവസരമാണ് ബംഗ്ലാദേശ് ഫീല്‍ഡര്‍മാര്‍ നല്‍കിയത്.

Previous articleനെറ്റോയെ വിൽക്കാൻ ഒരുങ്ങി ബാഴ്സലോണ
Next articleതാൻ വേഗം തിരിച്ചെത്തും എന്ന് ശ്രേയസ് അയ്യർ