“ഇങ്ങനെ ഉള്ള പിച്ചിലും റൺസ് എടുക്കാൻ പഠിക്കേണ്ടതുണ്ട്” – ജോ റൂട്ട്

20210216 135201

രണ്ടാം ടെസ്റ്റിലെ വലിയ പരാജയം ബാറ്റിംഗ് പിഴവ് കൊണ്ടാണ് എന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്. റൂട്ട് ക്യാപ്റ്റനായ ശേഷം ഏഷ്യയിലെ ഇംഗ്ലണ്ടിന്റെ ആദ്യ ടെസ്റ്റ് പരാജയമായിരുന്നു ഇത്. പിച്ച് ഇന്ത്യക്ക് അനുകൂലമായാണ് ഒരുക്കിയത് എന്ന് പറയാതെ പറയുക ആയിരുന്നു ജോ റൂട്ട്. ഇതുപോലെ സാഹചര്യങ്ങളും മുന്നിൽ വരാം എന്നും ഇത്തരം പിച്ചുകളിലും റൺസ് എടുക്കാൻ ഇംഗ്ലണ്ട് പഠിക്കേണ്ടതുണ്ട് എന്നും ജോ റൂട്ട് പറഞ്ഞു.

എങ്കിലും വിജയം ഇന്ത്യ അർഹിക്കുന്നു എന്നും മൂന്ന് മേഖലകളിലും ഇന്ത്യ ഇംഗ്ലണ്ടിനെ ഈ ടെസ്റ്റിൽ കീശ്പ്പെടുത്തി എന്നും റൂട്ട് പറഞ്ഞു. എന്നാൽ ഇംഗ്ലണ്ടിന് ഇപ്പോഴും പരമ്പര സ്വന്തമാക്കാൻ ആകും എന്ന ആത്മവിശ്വാസം ഉണ്ട് എന്നും ഈ ടെസ്റ്റിൽ നിന്ന് ഒരുപാട് പോസിറ്റീവുകൾ എടുക്കാൻ ഉണ്ട് എന്നും ഇംഗ്ലണ്ട് ക്യാപ്റ്റൻ പറഞ്ഞു.

Previous articleഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനലിലേക്ക് മുന്നേറി നയോമി ഒസാക്ക
Next articleറഷ്യൻ വിപ്ലവം! സെമിയിലേക്ക് മുന്നേറി അസ്ലൻ!