റൊണാൾഡോയുടെ പ്രകടനം കണ്ട് വിമർശകരുടെ വായടഞ്ഞു എന്ന് വിരാട് കോഹ്ലി

Picsart 23 01 20 19 33 49 645

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വലിയ ആരാധകനായ വിരാട് കോഹ്ലി റൊണാൾഡോയോടുള്ള തന്റെ ആരാധന ഒരിക്കൽ കൂടെ വ്യക്തമാക്കിയിരിക്കുകയാണ്. ഇന്ന് ഇൻസ്റ്റഗ്രാമിലൂടെ ആണ് കോഹ്ലി റൊണാൾഡോയെ കുറിച്ച് സംസാരിച്ചത്. ഇന്നലെ പി എസ് ജിക്ക് എതിരെ റൊണാൾഡോ നടത്തിയ പ്രകടനം അദ്ദേഹത്തിന്റെ മികവ് കാണിക്കുന്നു എന്ന് കോഹ്ലി പറഞ്ഞു. ഇന്നലെ പി എസ് ജിക്ക് എതിരെ റൊണാൾഡോ ഇരട്ട ഗോളുകൾ നേടിയിരുന്നു‌.

Picsart 23 01 20 19 36 00 547

38-ാം വയസ്സിലും ഈ ഉയർന്ന തലത്തിൽ ഈ മികവ് ആവർത്തിക്കാൻ റൊണാൾഡോക്ക് ആകുന്നു എന്ന് കോഹ്ലി റൊണാൾഡോയുടെ പ്രകടനത്തെ കുറിച്ച് പറഞ്ഞു. ഫുട്ബോൾ വിദഗ്ധർ എല്ലാ ആഴ്‌ചയും അദ്ദേഹത്തെ വിമർശിക്കുന്നത് ശ്രദ്ധ നേടാനും വാർത്തകളിൽ ഇടം നേടാനും ആണെന്ന് കോഹ്ലി പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നിനെതിരെ അദ്ദേഹം ഇത്തരത്തിലുള്ള പ്രകടനം കാഴ്ചവെച്ചപ്പോൾ ഈ വിമർശകർ എല്ലാം സൗകര്യപൂർവ്വം നിശബ്ദത പാലിക്കുകയാണെന്നും കോഹ്ലി പറഞ്ഞു .

റൊണാൾഡോ 23 01 20 19 29 34 397

ഇന്നലെ പി എസ് ജിക്ക് എതിരെ റൊണാൾഡോയുടെ റിയാദ് പരാജയപ്പെട്ടു എങ്കിലും റൊണാൾഡോയുടെ നേതൃത്വത്തിൽ അഭിമാനകരമായ പോരാട്ടം തന്നെ കാഴ്ചവെക്കാൻ അവർക്ക് ആയിരുന്നു. 5-4 എന്ന സ്കോറിനായിരുന്നു പി എസ് ജിയുടെ വിജയം.