ഐമനും അസ്ഹറിനും കേരള ബ്ലാസ്റ്റേഴ്സ് വക പിറന്നാൾ സമ്മാനം, ഇനി സീനിയർ ടീമിൽ!!

Picsart 23 01 20 19 54 20 051

കേരള ബ്ലാസ്റ്റേഴ്സ് യുവതാരങ്ങളായ മുഹമ്മദ് ഐമനും അസ്ഹറും ഇനി കേരള ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിൽ. ഇരുവരെയും റിസേർവ്സ് ടീമിൽ നിന്ന് ഫസ്റ്റ് ടീമിലേക്ക് ഉയർത്തിയതായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് അറിയിച്ചു. ഇരട്ട സഹോദരങ്ങളായ ഐമന്റെയും അസ്ഹറിന്റെയും പിറന്നാൾ ആയിരുന്നു ഇന്ന്. അവർക്കുള്ള പിറന്നാൾ സമ്മാനമായി ഈ പ്രഖ്യാപനം. ഇരുവരും കെ പി എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കുന്നത് തുടരും എന്നും കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചു.

കേരള ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്സിനായി ഡൂറണ്ട് കപ്പിലും നെക്സ് ജെൻ കപ്പിലും ഗംഭീര പ്രകടനം നടത്താൻ സഹോദരങ്ങൾക്ക് ആയിരുന്നു‌. ഐമനും അസ്ഹറും ആറാം ക്ലാസ് മുതൽ കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉള്ളത താരങ്ങളാണ്. ഐമൻ ഡൂറണ്ട് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോറർ ആയിരുന്നു. ഐമൻ വിങ്ങിലും അറ്റാക്കിങ് മിഡിലും കളിക്കാൻ കഴിവുള്ള താരമാണ്. അസ്ഹർ മധ്യനിര താരമാണ്.

ലക്ഷദ്വീപ് സ്വദേശികളായ മുഹമ്മദ് ഐമന്‍, മുഹമ്മദ് അസ്ഹര്‍ എന്നിവര്‍ അടുത്തിടെ മുന്‍നിര പോളിഷ് ക്ലബ്ബായ റാക്കോവ് ചെസ്റ്റോചോവയില്‍ മൂന്നാഴ്ച്ചത്തെ പരിശീലനം നടത്തിയിരുന്നു‌. കേരള ബ്ലാസ്റ്റേഴ്‌സിന്റെ അണ്ടര്‍-15 ടീമിലൂടെയാണ് ഇരട്ട സഹോദരങ്ങള്‍ തങ്ങളുടെ ഔദ്യോഗിക ഫുട്‌ബോള്‍ കരിയര്‍ തുടങ്ങിയത്.