ഹിറ്റ്മാൻ തന്നെ!! സിക്സിൽ രോഹിത് ശർമ്മ എല്ലാവർക്കും മുന്നിൽ!!

ഇന്ന് ഓസ്ട്രേലിയക്ക് എതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലെ ആദ്യ ഓവറിൽ തന്നെ സിക്സ് പറത്തി കൊണ്ട് രോഹിത ശർമ്മ സിക്സടിക്കാരുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനം തന്റേതു മാത്രമാക്കി മാറ്റി.

ടി20 ഇന്റർ നാഷണലിൽ ഏറ്റവും കൂടുതൽ സിക്സ് അടിച്ച താരമായാണ് രോഹിത് മാറിയത്. ഇന്നത്തെ ആദ്യ സിക്സ് കൊണ്ട് തന്നെ ഈ റെക്കോർഡിൽ രോഹിത് എത്തി. കഴിഞ്ഞ മത്സരത്തോടെ രോഹിത് ഗപ്റ്റിലിന് ഒപ്പം ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.

ന്യൂസിലൻഡ് ബാറ്റർ മാർട്ടിൻ ഗപ്റ്റിലിനു 172 സിക്സ് ആണ്. രോഹിത് ആദ്യ സിക്സോടെ തന്നെ 173) എത്തി. ഇതിനു ശേഷവും രോഹിത് സിക്സറുകൾ പറത്തി.

രോഹിത്

ഈ രണ്ട് താരങ്ങളുടെ അടുത്ത് ഒന്നും വേറെ ഒരു താരവുമില്ല. വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ (124), മുൻ ഇംഗ്ലണ്ട് നായകൻ ഇയോൻ മോർഗൻ (120), ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (117) എന്നിവരാണ് ഇരുവർക്കും പിറകിൽ ഉള്ളത്.
Most 6s in T20I format

174 – Rohit Sharma*
172 – Martin Guptill
124 – Chris Gayle
120 – Eoin Morgan