വിരാട് കോഹ്‌ലിയുടെ ബാറ്റിംഗ് റെക്കോർഡ് മറികടന്ന് രോഹിത് ശർമ്മ

ഇന്ത്യക്ക് വേണ്ടി ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി മാറി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇന്ന് ബംഗ്ളദേശിനെതിരായ മത്സരത്തിൽ 9 റൺസിന് രോഹിത് ശർമ്മ പുറത്തായെങ്കിലും ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡ് രോഹിത് ശർമ്മ സ്വന്തമാക്കുകയായിരുന്നു. 2452 റൺസാണ് ഇന്ത്യക്ക് വേണ്ടി ടി20യിൽ രോഹിത് ശർമ്മ നേടിയത്.

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെയാണ് രോഹിത് ശർമ്മ ബംഗ്ലാദേശിനെതിരായ മത്സരത്തോടെ മറികടന്നത്. ബംഗ്ളദേശിനെതിരായ പരമ്പരയിൽ നിന്ന് വിരാട് കോഹ്‌ലി വിട്ടു നിന്നിരുന്നു.നിലവിൽ 2450 റൺസാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കുള്ളത്.

ഇന്നത്തെ മത്സരത്തിൽ ഏറ്റവും കൂടുതൽ ടി20 മത്സരങ്ങൾ കളിച്ച ഇന്ത്യൻ താരമെന്ന റെക്കോർഡും രോഹിത് ശർമ്മ ഇന്ത്യ സ്വന്തമാക്കിയിരുന്നു. 99 മത്സരങ്ങളാണ് രോഹിത് ശർമ്മ ഇന്ത്യക്ക് വേണ്ടി കളിച്ചത്. 98 മത്സരങ്ങൾ കളിച്ച മഹേന്ദ്ര സിങ് ധോണിയുടെ റെക്കോർഡാണ് രോഹിത് ശർമ്മ മറികടന്നത്.