രോഹിത് ശർമ്മ ടി20യിൽ ഡബിൾ സെഞ്ചുറി നേടുന്ന ആദ്യ താരമാവുമെന്ന് മുൻ ഓസ്‌ട്രേലിയൻ താരം

- Advertisement -

ടി20യിൽ ഡബിൾ സെഞ്ചുറി നേടുന്ന ആദ്യ താരം ഇന്ത്യൻ ബാറ്റ്സ്മാൻ രോഹിത് ശർമ്മ ആവുമെന്ന് മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ബ്രാഡ് ഹോഗ്. ആരാവും ടി20യിൽ ആദ്യം ഡബിൾ സെഞ്ചുറി നേടുകയെന്ന ചോദ്യത്തിന് മറുപടിയായാണ് ഹോഗ് ഇന്ത്യൻ വൈസ് ക്യാപ്റ്റന്റെ പേരു പറഞ്ഞത്. ടി20യിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയവരുടെ കൂട്ടത്തിൽ ഒന്നാം സ്ഥാനത്താണ് രോഹിത് ശർമ്മ. നാല് ടി20 സെഞ്ചുറികൾ രോഹിത് ശർമ്മ നേടിയിട്ടുണ്ട്.

ടി20 ക്രിക്കറ്റിൽ ഇതുവരെ ആരും ഡബിൾ സെഞ്ചുറി നേടിയിട്ടില്ല. 2018ൽ സിംബാബ്‌വെക്കെതിരെ 76 പന്തിൽ 172 റൺസ് നേടിയ ആരോൺ ഫിഞ്ചാണ് ടി20യിൽ നിലവിലെ ടോപ് സ്‌കോറർ. നിലവിലെ ടോപ് സ്‌കോറർ ഓസ്‌ട്രേലിയൻ താരമാണെങ്കിൽ നിലവിലുള്ള താരങ്ങളിൽ ഡബിൾ സെഞ്ചുറി നേടാൻ സാധ്യതയുള്ള താരം രോഹിത് ശർമ്മയാണെന്ന് ഹോഗ് പറഞ്ഞു. ബാറ്റിങ്ങിൽ രോഹിത് ശർമ്മയുടെ ആവറേജും താരത്തിന്റെ ടൈമിങ്ങും ഗ്രൗണ്ടിന്റെ ഏതു ഭാഗത്തേക്കും സിക്സ് അടിക്കാനുള്ള താരത്തിന്റെ കഴിവും ടി20യിൽ ഡബിൾ സെഞ്ചുറി നേടാൻ താരത്തെ സഹായിക്കുമെന്ന് ബ്രാഡ് ഹോഗ് പറഞ്ഞു. നിലവിൽ ഏകദിനത്തിൽ മൂന്ന് ഡബിൾ സെഞ്ചുറികൾ രോഹിത് ശർമ്മ നേടിയിട്ടുണ്ട്.

Advertisement