സുഭാഷിഷ് ഇനി എ ടി കെ കൊൽക്കത്തയിൽ

- Advertisement -

മുംബൈ സിറ്റിയുടെ‌ ഡിഫൻഡറായ സുഭാഷിഷ് ബോസ് അടുത്ത സീസൺ മുതൽ എ ടി കെ കൊൽക്കത്തയ്ക്ക് വേണ്ടി കളിക്കും. മുംബൈയുടെ ലെഫ്റ്റ് ബാക്കിനെ രണ്ടു വർഷത്തെ കരാറിലാണ് ഐ എസ് എൽ ചാമ്പ്യന്മാർ കൂടിയായ എ ടി കെ കൊൽക്കത്ത സ്വന്തമാക്കുന്നത്. നേരത്തെ തന്നെ സുഭാഷിഷ് എ ടി കെയിൽ എത്തും എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

അവസാന രണ്ടു സീസണുകളിലായി മുംബൈ സിറ്റിയുടെ താരമായിരുന്നു സുഭാഷിഷ്. അതിന് മുമ്പ് ബെംഗളൂരു എഫ് സിക്കു വേണ്ടിയും മോഹൻ ബഗാനും വേണ്ടിയും കളിച്ചിട്ടുണ്ട്. കരിയറിന്റെ തുടക്കത്തിൽ പൂനെ എഫ് സി, ചർച്ചിൽ ബ്രദേഴ്സ് എന്നീ ക്ലബുകളുടെയും ഭാഗമായിട്ടുണ്ട്. ഇന്ത്യൻ ദേശീയ ടീമിലെയും സ്ഥിരാംഗമാണ് സുഭാഷിഷ്.

Advertisement