കൊറോണ ഭീതി: അയര്‍ലണ്ടിന്റെ സിംബാബ്‍വേ പര്യടനവും നീട്ടി വെച്ചു

- Advertisement -

അയര്‍ലണ്ട്-സിംബാബ്‍വേ ബോര്‍ഡുകള്‍ തങ്ങള്‍ തമ്മില്‍ അടുത്ത മാസം നടക്കേണ്ടിയിരുന്ന ആറ് മത്സരങ്ങളുടെ പരമ്പര മാറ്റിവയ്ക്കുവാനുള്ള സംയുക്ത തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നു. ലോകമെമ്പാടും കൊറോണ പടര്‍ന്ന് പിടിക്കുന്നതിനിടയില്‍ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുവാനായണ് ഈ തീരുമാനമെന്ന് ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.

അയര്‍ലണ്ടിനെ ആതിഥേയത്വം വഹിക്കുവാന്‍ തങ്ങള്‍ സജ്ജരായിരുന്നുവെങ്കിലും കളിക്കാരുടെയും കാണികളുടെയും സുരക്ഷയെക്കരുതി ഇരു ബോര്‍ഡുകളും ഐകകണ്ഠേനയെടുത്ത തീരുമാനമാണ് പരമ്പര മാറ്റി വയ്ക്കുകയെന്നതാണ് സിംബാബ്‍വേ ക്രിക്കറ്റ് അധികാരികള്‍ വ്യക്തമാക്കിയത്.

കളിക്കാരുടെ കുടുംബാംഗങ്ങളും ഈ സ്ഥിതിവിശേഷത്തില്‍ ആശങ്കാകുലരാണെന്നാണ് അയര്‍ലണ്ട് ബോര്‍ഡ് വക്താവ് വെളിപ്പെടുത്തിയത്. അതിനാല്‍ തന്നെ അനാവശ്യമായ ധൃതി ഇപ്പോള്‍ ആവശ്യമില്ലെന്നും സ്ഥിതി മെച്ചപ്പെട്ട ശേഷം പരമ്പരയെക്കുറിച്ച് ചിന്തിക്കാമെന്നും അയര്‍ലണ്ട് പ്രതിനിധി

Advertisement