ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനെ രോഹിത് ശര്‍മ്മ നയിക്കും, ജലജ് സക്സേന ടീമില്‍

Sports Correspondent

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ത്രിദിന സന്നാഹ മത്സരത്തിനുള്ള ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനെ രോഹിത് ശര്‍മ്മ നയിക്കും. ടെസ്റ്റ് ടീമിലുള്ള ഓപ്പണര്‍ മയാംഗ് അഗര്‍വാലിന് ഈ ടീമിലും അവസരം നല്‍കിയിട്ടുണ്ട്. വിന്‍ഡീസില്‍ അധികം തിളങ്ങുവാന്‍ സാധിക്കാതിരുന്ന മയാംഗിനെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്കെതിരെ വേണ്ടത്ര തയ്യാറെടുപ്പുകള്‍ക്കായി രോഹിത് ശര്‍മ്മ നയിക്കുന്ന ടീമില്‍ ഉള്‍പ്പെടുത്തിയതാണ്.

സെപ്റ്റംബര്‍ 26ന് വിസിയനഗരത്തിലാണ് മത്സരം നടക്കുന്നത്. ടെസ്റ്റ് സ്ക്വാ‍‍ഡില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഉമേഷ് യാദവിനും ടീമില്‍ അവസരം ലഭിച്ചിട്ടുണ്ട്.

ബോര്‍ഡ് പ്രസിഡന്റ്സ് ഇലവന്‍: രോഹിത് ശര്‍മ്മ, മയാംഗ് അഗര്‍വാള്‍, പ്രിയാങ്ക് പഞ്ചല്‍, അഭിമന്യൂ ഈശ്വരന്‍, കരുണ്‍ നായര്‍, സിദ്ധേഷ് ലാഡ്, കെഎസ് ഭരത്, ജലജ് സക്സേന, ധര്‍മ്മേന്ദ്രസിംഗ് ജഡേജ, അവേശ് ഖാന്‍, ഇഷാന്‍ പോരെല്‍, ശര്‍ദ്ധുല്‍ താക്കൂര്‍, ഉമേഷ് യാദവ്