ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുന്നോടിയായി പരിശീലനം ആരംഭിച്ച് രോഹിത് ശർമ്മ

Staff Reporter

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുന്നോടിയായി പരിശീലനം ആരംഭിച്ച് ഇന്ത്യൻ ഏകദിന ടി20 ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ. മുംബൈയിൽ വെച്ചാണ് രോഹിത് ശർമ്മ പരിശീലനം ആരംഭിച്ചത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് പരിശീലനം ആരംഭിച്ച വിവരം രോഹിത് ശർമ്മ അറിയിച്ചത്.

https://www.instagram.com/reel/CXTFDedhFFz/

കഴിഞ്ഞ ദിവസമാണ് രോഹിത് ശർമ്മയെ ഏകദിന ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചത്. നേരത്തെ തന്നെ ടി20 ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശർമയെ നിയമിച്ചിരുന്നു. കൂടാതെ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായും രോഹിത് ശർമ്മയെ തിരഞ്ഞെടുത്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ ഇന്ത്യ മൂന്ന് ഏകദിന മത്സരങ്ങളും മൂന്ന് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക.