ഹിറ്റ്മാന് ഏഴാം ടെസ്റ്റ് ശതകം

Rohitsharma

ചെന്നൈ ടെസ്റ്റില്‍ തന്റെ ശതകം പൂര്‍ത്തിയാക്കി രോഹിത് ശര്‍മ്മ. 130 പന്തുകളില്‍ നിന്നാണ് രോഹിത്തിന്റെ ശതകം. ടെസ്റ്റില്‍ തന്റെ ഏഴാമത്തെ ശതകമാണ് ഇന്ന് ഇംഗ്ലണ്ടിനെതിരെയുള്ള ഈ നേട്ടത്തിലൂടെ രോഹിത് സ്വന്തമാക്കിയത്. 42 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ 148/3 എന്ന നിലയിലാണ്.

ഇതിന് മുമ്പ് രോഹിത് 2019 നവംബറിലാണ് ശതകം നേടിയത്. അന്ന് എതിരാളികള്‍ ബംഗ്ലാദേശ് ആയിരുന്നു. തന്റെ ഏഴ് ശതകവും രോഹിത് ഇന്ത്യയില്‍ തന്നെയാണ് നേടിയത്. ചെന്നൈയില്‍ താരത്തിന്റെ ആദ്യ ശതകമാണ് ഇത്.

Previous articleകരിയറിലെ ആദ്യ 5 സെറ്റ് മത്സരം ജയിച്ച് മെദ്വദേവ് ഓസ്‌ട്രേലിയൻ ഓപ്പൺ നാലാം റൗണ്ടിൽ
Next articleഇന്‍സ്റ്റഗ്രാമില്‍ രണ്ടു ദശലക്ഷം ഫോളോവേഴ്‌സുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി