കോവിഡ് മാറി, രോഹിത് ശർമ്മ പരിശീലനം ആരംഭിച്ചു

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കോവിഡ് വൈറസ് ബാധ മാറി പരിശീലനം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് രോഹിത് ശർമ്മ കോവിഡിൽ നിന്ന് മോചിതനായി പരിശീലനം പുരാനരാരംഭിച്ചത്. കഴിഞ്ഞ ദിവസം ബി.സി.സി.ഐ തന്നെയാണ് രോഹിത് ശർമ്മ പരിശീലനം ആരംഭിച്ച വിവരം പുറത്തുവിട്ടത്.

കോവിഡ് ബാധിതനായതിനെ തുടർന്ന് രോഹിത് ശർമ്മക്ക് ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ കളിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് മായങ്ക് അഗർവാൾ ആണ് ഇന്ത്യക്ക് വേണ്ടി അഞ്ചാം ടെസ്റ്റിൽ കളിക്കാൻ ഇറങ്ങിയത്. ജൂലൈ 7ന് സതാംപ്ട്ടണിൽ വെച്ചാണ് ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ആദ്യ ടി20. നിശ്ചിത ഓവർ പരമ്പരയിൽ ഇന്ത്യ 3 ടി20 മത്സരങ്ങളും 3 ഏകദിന മത്സരങ്ങളുമാണ് കളിക്കുക.