ഇംഗ്ലണ്ടിൽ രാഹുൽ ദ്രാവിഡിന്റെ റെക്കോർഡ് മറികടന്ന് രോഹിത് ശർമ്മ

Rohitsharma

ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡ് രോഹിത് ശർമ്മക്ക് സ്വന്തം. ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ സെഞ്ച്വറി നേടികൊണ്ടാണ് രോഹിത് ശർമ്മ രാഹുൽ ദ്രാവിഡിന്റെ റെക്കോർഡ് മറികടന്നത്. കൂടാതെ ഇംഗ്ലണ്ടിൽ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഓപ്പണിങ് ഇറങ്ങി സെഞ്ച്വറി നേടുന്ന ആദ്യ വിദേശ താരം കൂടിയാണ് രോഹിത് ശർമ്മ.

ഇന്നലെ രോഹിത് ശർമ്മ നേടിയ സെഞ്ച്വറി ഇംഗ്ലണ്ടിൽ താരം നേടിയ ഒൻപതാമത്തെ സെഞ്ച്വറിയായിരുന്നു. രാഹുൽ ദ്രാവിഡിന് ഇംഗ്ലണ്ടിൽ 8 സെഞ്ച്വറികളാണ് ഉള്ളത്. ടെസ്റ്റിൽ വിദേശ മണ്ണിലുള്ള രോഹിത് ശർമയുടെ ആദ്യ സെഞ്ച്വറികൂടിയായിരുന്നു ഇത്. 11 സെഞ്ച്വറികൾ നേടിയ ഡൊണാൾഡ് ബ്രാഡ്മാൻ ആണ് ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ വിദേശ താരം.

Previous articleഒന്നാം നമ്പർ താരം ബാർട്ടിയെ അട്ടിമറിച്ചു ഷെൽബി റോജേഴ്‌സ്, പ്ലിസ്കോവ, ഇഗ, ബിയാങ്ക മുന്നോട്ട്
Next articleകെ.എൽ രാഹുലിന് പിഴയിട്ട് ഐ.സി.സി