ഇന്ത്യ എ യുടെ ന്യൂസിലാണ്ട് ടൂര്‍, രോഹിത്തിനു വിശ്രമം

- Advertisement -

ബിസിസിയുടെ മെഡിക്കല്‍ ടീമുമായി ചര്‍ച്ച ചെയ്ത് രോഹിത് ശര്‍മ്മയ്ക്ക് ന്യൂസിലാണ്ട് എ ടീമുമായുള്ള ഇന്ത്യന്‍ എ ടീമിന്റെ പര്യടനത്തില്‍ നിന്ന് വിശ്രമം നല്‍കുവാന്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ തീരുമാനം. താരത്തിന്റെ വര്‍ക്ക് ലോഡ് മാനേജ്മെന്റുമായി ബന്ധപ്പെട്ടാണ് ഈ തീരുമാനം. ടീമുകള്‍ തമ്മിലുള്ള ചതുര്‍ദിന മത്സരത്തില്‍ നിന്നാണ് രോഹിത്തിനു വിശ്രമം.

നവംബര്‍ 21നു ആംഭിക്കുന്ന ടി20 സമയത്ത് രോഹിത് ഓസ്ട്രേലിയയില്‍ എത്തുമെന്നാണ് അറിയുന്നത്. രോഹിത് ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീമില്‍ ഇടം പിടിച്ചിട്ടുള്ളതിനാല്‍ താരത്തിനു മത്സര പരിചയമായിട്ടാണ് ഇന്ത്യ എ ടീമിന്റെ ന്യൂസിലാണ്ട് പര്യടനത്തിലേക്കുള്ള ടീമിലേക്ക് താരത്തിനെ ആദ്യം ഉളഅ‍പ്പെടുത്തിയത്.

എന്നാല്‍ തീരുമാനം ഇപ്പോള്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റ് പുനഃപരിശോധിച്ചതിനാല്‍ യാതൊരു മത്സര പരിചയവുമില്ലാതെയാവും ഓസ്ട്രേലിയയിലേക്ക് രോഹിത് പറക്കുക.

Advertisement