രോഹിത് ശർമ്മ ഇൻസമാമിനെ ഓർമിപ്പിച്ചുവെന്ന് യുവരാജ് സിംഗ്

- Advertisement -

ഇന്ത്യൻ താരം രോഹിത് ശർമ്മയുടെ തുടക്ക കാലത്തെ പ്രകടനം കണ്ടപ്പോൾ മുൻ ഇൻസമാമിനെ ഓർമ വന്നുവെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. രോഹിത് ശർമ്മ ഇന്ത്യൻ ടീമിൽ എത്തിയപ്പോൾ പന്ത് നേരിടാൻ രോഹിത് ശർമ്മക്ക് ഒരുപാട് സമയം ഉള്ളതുപോലെ തോന്നിയെന്നും യുവരാജ് സിംഗ് പറഞ്ഞു.

രോഹിത് ശർമ്മയുടെ പ്രകടനം പാകിസ്ഥാൻ ഇതിഹാസം ഇൻസമാമുൽ ഹഖിന്റെ പ്രകടനത്തോട് സാമ്യം തോന്നിയെന്നും ബൗളർമാരെ നേരിടുമ്പോൾ ഇൻസമാമുൽ ഹഖിന് ഒരുപാട് സമയം ലഭിച്ചിരുന്നതായും യുവരാജ് സിംഗ് പറഞ്ഞു.

തന്റെ 19മത്തെ വയസ്സിൽ 2007ലാണ് രോഹിത് ശർമ്മ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം നടത്തിയത്. അയർലണ്ടിനെതിരായ മത്സരത്തിലാണ് രോഹിത് ശർമ്മ അരങ്ങേറ്റം നടത്തിയത്.

Advertisement