“ഡിലിറ്റ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരും എന്നത് വെറും അഭ്യൂഹം മാത്രം”

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവന്റസ് സെന്റർ ബാക്കായ ഡിലിറ്റിനെ സ്വന്തമാക്കും എന്നത് വെറും അഭ്യൂഹം മാത്രമാണ് എന്ന് ഡിലിറ്റിന്റെ പിതാവ് പറഞ്ഞു. ഡിലിറ്റ് യുവന്റസിൽ സന്തോഷവാനാണ്. യുവന്റസിലേക്ക് വരാൻ തീരുമാനിച്ചത് യാതൊരു കുറ്റബോധവും തന്റെ മകനില്ല എന്നും അദ്ദേഹം പറഞ്ഞു. ഡികിറ്റ് ടൂറിനിലെ ജീവിതം ആസ്വദിക്കുകയാണ്. ഇനിയും വർഷങ്ങൾ ഇറ്റലിയിൽ തുടരാൻ ആകും താരത്തിന്റെ ആഗ്രഹം അദ്ദേഹം പറഞ്ഞു.

നേരത്തെ യുവന്റസിൽ സന്തോഷവാനല്ലാത്ത ഡിലിറ്റിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നുണ്ട് എന്ന് വാർത്തകൾ ഉണ്ടായിരുന്നും ഡിലിറ്റിന്റെ റിലീസ് ക്ലോസ് നൽകി താരത്തെ റാഞ്ചാനായിരുന്നു യുണൈറ്റഡിന്റെ ശ്രമം. സെന്റർ ബാക്കിൽ ഇനിയും മികച്ച താരങ്ങളെ അന്വേഷിച്ചു നടക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ.

Advertisement