ഇന്ത്യയ്ക്ക് മികച്ച തുടക്കം, അര്‍ദ്ധ ശതകം നേടി രോഹിത്

Sports Correspondent

നാഗ്പൂര്‍ ടെസ്റ്റിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 63.5 ഓവറിൽ 177 റൺസിൽ അവസാനിപ്പിച്ച ശേഷം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 77/1 എന്ന നിലയിലാണ്.

രോഹിത് ശര്‍മ്മ 56 റൺസ് നേടിയപ്പോള്‍  കെഎൽ രാഹുല്‍ 20 റൺസ് നേടി പുറത്തായി. രാഹുലിനെ പുറത്താക്കി ടോഡ് മര്‍ഫി തന്റെ അരങ്ങേറ്റ മത്സരത്തിൽ വിക്കറ്റ് നേടുകയായിരുന്നു. ഇനി 100 റൺസ് കൂടി നേടിയാൽ ഇന്ത്യയ്ക്ക് ഓസ്ട്രേലിയയുടെ സ്കോറിനൊപ്പം എത്താം. നൈറ്റ് വാച്ച്മാനായി അശ്വിനാണ് രോഹിതിനൊപ്പം ഇപ്പോള്‍ ക്രീസിലുള്ളത്.

നേരത്തെ ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് 177 റൺസിൽ അവസാനിക്കുകയായിരുന്നു. രവീന്ദ്ര ജഡേജ അഞ്ചും രവിചന്ദ്രന്‍ അശ്വിന്‍ മൂന്നും വിക്കറ്റ് നേടിയാണ് ഇന്ത്യയ്ക്ക് മേൽക്കൈ നേടിക്കൊടുത്തത്.