രോഹിത് ശർമ്മ വൺ ഡൗൺ ഇറങ്ങട്ടെ എന്ന് കനേരിയ

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ വൺ ഡൗൺ ഇറങ്ങണം എന്ന സജഷനുനായി മുൻ പാകിസ്താൻ താരം ഡാനിഷ് കനേരിയ. ഓപ്പണിംഗിനിടെ രോഹിത് ശർമ്മ റൺസ് എടുക്കുന്നില്ല എന്നും ഏഷ്യാ കപ്പിൽ നമ്മൾ ഇത് കണ്ടതാണ് എന്നും കനേരിയ പറയുന്നു. വൺ ഡൗണിം വരുന്ന കോഹ്ലിക്ക് ആ സ്ഥാനത്തും റൺസ് എടുക്കാൻ ആകുന്നില്ല. അതുകൊണ്ട് രോഹിത് വൺ ഡൗൺ ആവുകയും കോഹ്ലിയും രാഹുലും ഓപ്പൺ ചെയ്യുകയും ആണ് വേണ്ടത് എന്ന് കനേരിയ പറഞ്ഞു.

Rohitsharma രോഹിത്

അല്ലെങ്കിൽ, ഓപ്പണിംഗിൽ മാത്രമാണ് രോഹിത് കംഫർട്ടബിൾ എങ്കിൽ, നിങ്ങൾക്ക് വിരാടിനെയും രഒഹിതിനെയും വെച്ച് ഇന്നിങ്സ് ആരംഭിക്കാം. അങ്ങനെയെങ്കിൽ കെഎൽ രാഹുലിനെ വൺ ഡൗണായി ഉപയോഗിക്കാം. ഇത് അത്ര വലിയ പ്രശ്‌നമാകില്ല. ഡാനിഷ് കനേരിയ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.