ബുമ്ര തിരികെയെത്തുന്നു, നാളെ ആദ്യ ഇലവനിൽ ഉണ്ടാകും

നീണ്ട കാലത്തിനു ശേഷം പേസ് ബൗളർ ജസ്പ്രീത് ബുമ്ര ഇന്ത്യയുടെ ആദ്യ ഇലവനിൽ എത്തുന്നു. ബുമ്ര ഓസ്ട്രേലിയക്ക് എതിരായ രണ്ടാം ടി20യിൽ കളിക്കും. നാളെ നടക്കുന്ന മത്സരത്തിൽ ഉമേഷ് യാദവിനെതിരെ ബുമ്ര ആദ്യ ഇലവനിൽ എത്തും എന്ന് ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു. ആദ്യ ടി20യിൽ ബുമ്ര കളിച്ചിരുന്നില്ല. ബുമ്രയുടെ അഭാവത്തിൽ ഇന്ത്യൻ ബൗളിംഗ് തീർത്തും ദുർബലവുമായിരുന്നു.

Picsart 22 09 21 12 27 08 786

അവസാനമായി ജൂലൈയിൽ ആണ് ബുമ്ര ഇന്ത്യക്ക് ആയി കളിച്ചിരുന്നത്. താരത്തിന് പരിക്ക് കാരണം ഏഷ്യ കപ്പ് അടക്കം നഷ്ടമായിരുന്നു. ബുമ്രയുടെ പരിക്ക് മാറിയിരുന്നു എങ്കിലും ലോകകപ്പ് മുന്നിൽ ഉള്ളത് കൊണ്ട് താരത്തിന്റെ കാര്യത്തിൽ വളരെ കരുതലോടെയാണ് ഇന്ത്യ ഒരോ ചുവടും വെക്കുന്നത്. ബുമ്ര ഇല്ലാ എങ്കിൽ ലോകകപ്പിൽ അത് ഇന്ത്യക്ക് വലിയ തിരിച്ചടിയാകും.