ഓപൺ ചെയ്യാൻ അവസരം തന്നതിന് കോഹ്ലിക്ക് നന്ദി പറഞ്ഞ് രോഹിത്

Newsroom

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് വിജയത്തിൽ രോഹിത് ശർമ്മ മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കി. ആദ്യമായി ടെസ്റ്റിൽ ഓപൺ ചെയ്ത രോഹിത് ശർമ്മ രണ്ട് ഇന്നുങ്സുകളിലും സെഞ്ച്വറി നേടിയിരുന്നു. തന്നെ ഓപ്പണറാക്കിയതിന് ക്യാപ്റ്റൻ കോഹ്ലിയോട് രോഹിത് നന്ദി പറഞ്ഞു. ഇങ്ങനെ ഒരു അവസരം നൽകിയതിന് ക്യാപ്റ്റനോടും കോച്ചിനോടും നന്ദി പറഞ്ഞ രോഹിത് തനിക്ക് ഈ സ്ഥാനക്കയറ്റത്തെ കുറിച്ച് നേരത്തെ സൂചനകൾ ലഭിച്ചിരുന്നു എന്ന് പറഞ്ഞു.

താൻ നെറ്റ്സിൽ കുറച്ച് കാലമായി ന്യൂബോളിൽ ആയിരുന്നു പരിശീലനം നടത്തുന്നത്. അവസരം ഇരു കയ്യോടെയും സ്വീകരിക്കാനായതിൽ സന്തോഷമുണ്ട് എന്നും രോഹിത് പറഞ്ഞു. ഓപൺ ആയിരിക്കുമ്പോൾ ടെസ്റ്റ് ആയാലും ഏകദിനമായാലും കരുതലോടെ ബാറ്റ് ചെയ്യേണ്ടതുണ്ട്. അതിനാണ് താൻ തുടക്കത്തിൽ ശ്രമിച്ചത് എന്ന് രോഹിത് പറഞ്ഞു.