ടോട്ടൻഹാം തന്നെ പുറത്താക്കുന്നതിനെ കുറിച്ചോർത്ത് പേടിയില്ല എന്ന് പോചടീനോ

ഇന്നലെ ബ്രൈറ്റണോടും പരാജയപ്പെട്ടു എങ്കിലും താൻ തന്റെ ജോലി പോകുമെന്ന് ഓർത്ത് പേടിക്കുന്നുല്ല എന്ന് ടോട്ടൻഹാം പരിശീലകൻ പോചടീനോ. കഴിഞ്ഞ മത്സരത്തിൽ ബയേണോ ചരിത്രത്തിലെ വലിയ പരാജയം നേരിട്ട സ്പർസ് ഇന്നലെ ബ്രൈറ്റണോടും തോറ്റിരുന്നു. അവസാന രണ്ടു മത്സരങ്ങളിലായി 10 ഗോളുകളാണ് സ്പർസ് വഴങ്ങിയത്. ലീഗിൽ 8 മത്സരങ്ങളിൽ നിന്ന് ആകെ 11 പോയന്റുമേ സ്പർസിനുള്ളൂ.

എന്നാൽ താൻ ജീവിതത്തെ കുറിച്ച് ഓർത്താണ് പേടിക്കുന്നത് എന്നും ഫുട്ബോൾ തന്നെ ഭയപ്പെടുത്തുന്നില്ല എന്നും പോചടീനോ പറഞ്ഞു. വിജയിച്ച് കൊണ്ടിരുന്നപ്പോൾ പുകഴ്ത്തിയവർ ഒക്കെ രണ്ട് കളി തോൽക്കുമ്പോഴേക്ക് തനിക്ക് എതിരെ തിരിയുകയാണെന്ന് പോചടീനോ പറഞ്ഞു. ഈ നെഗറ്റീവ് എനർജിയെ താൻ അവഗണിക്കുമെന്നും ടീം ശകതമായി തന്നെ തിരികെ വരുമെന്നും പോചടീനോ പറഞ്ഞു.

Previous articleഷമിക്ക് അഞ്ച് വിക്കറ്റ്, ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം 
Next articleഓപൺ ചെയ്യാൻ അവസരം തന്നതിന് കോഹ്ലിക്ക് നന്ദി പറഞ്ഞ് രോഹിത്