ഐ പി എല്ലിൽ ഇത്തരം സമ്മർദ്ദങ്ങൾ നേരിട്ടിട്ടുണ്ട്, ഇവിടെ ഇന്ത്യൻ താരങ്ങൾക്ക് അതായില്ല – രോഹിത്

ഇന്ന് സമ്മർദ്ദം മറികടക്കാൻ ആവാത്തതാണ് ഇന്ത്യ പരാജയപ്പെടാൻ കാരണം എന്ന് രോഹിത് ശർമ്മ. ലീഗ് ഘട്ടത്തിലെ മികവ് നോക്കൗട്ട് റൗണ്ടുകളിൽ ഇന്ത്യക്ക് ആവർത്തിക്കാൻ ആവാത്തത് സമ്മർദ്ദങ്ങൾ താരങ്ങളെ സ്വാധീനിക്കുന്നതിനാലാണ് എന്ന് രോഹിത് പറഞ്ഞു. എങ്ങനെ സമ്മർദ്ദങ്ങളെ മറികടക്കണം എന്ന് ഒരോ താരങ്ങളെയും പഠിപ്പിക്കുക അസാധ്യമാണ് എന്ന് ഇന്ത്യൻ ക്യാപ്റ്റൻ പറയുന്നു.

രോഹിത് 173933

നോക്കൗട്ട് മത്സരങ്ങളിലെ സമ്മർദം ആണ് പ്രശ്നം. എന്നാൽ ഈ താരങ്ങൾ എല്ലാം ഐപിഎൽ മത്സരങ്ങളിൽ ഇത്തരം സമ്മർദത്തിൻ കീഴിൽ കളിച്ചിട്ടുണ്ട് എന്നും അവിടെ മികച്ചു നിന്നിട്ടുണ്ട് എന്നും രോഹിത് ഓർമ്മിപ്പിച്ചു. ശാന്തത പാലിക്കുന്നതാണ് ഇത്തരം മത്സരങ്ങളിൽ പ്രധാനം എന്നും ഇന്ത്യ ക്യാപ്റ്റൻ പറഞ്ഞു. ഞങ്ങളുടെ പദ്ധതികൾ ഒന്നും ഇന്ന് നടപ്പിലാക്കാൻ ആയില്ല എന്നും രോഹിത് നിരാശയോടെ പറഞ്ഞു.