അഡിലെയ്ഡ് ടെസ്റ്റിന് ശേഷം കോഹ്‍ലി മടങ്ങും, രോഹിത് ടെസ്റ്റ് സ്ക്വാഡില്‍

Sports Correspondent

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ രോഹിത് ശര്‍മ്മയെ ഉള്‍പ്പെടുത്തി. രോഹിത്തിന്റെ പരിക്ക് കാരണം താരത്തെ ആദ്യം ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അതേ സമയം അഡിലെയ്ഡ് ടെസ്റ്റിന് ശേഷം വിരാട് കോഹ്‍ലി നാട്ടിലേക്ക് മടങ്ങും. തന്റെ കുഞ്ഞിന്റെ ജനനസമയത്ത് ഭാര്യയോടൊപ്പം ഉണ്ടാകുന്നതിന് വേണ്ടിയാണ് ബിസിസിഐ താരത്തിന് നാട്ടിലേക്ക് മടങ്ങുവാന്‍ അനുമതി നല്‍കിയത്.

ടീമിന്റെ ഉപനായകനായ അജിങ്ക്യ രഹാനെയാവും ടീമിനെ ശേഷിക്കുന്ന ടെസ്റ്റുകളില്‍ നയിക്കുക. അതെ സമയം ഏകദിന മത്സരങ്ങളില്‍ പരിക്ക് മൂലം ഉള്‍പ്പെടുത്താതിരുന്ന രോഹിത്തിന് ടെസ്റ്റില്‍ പ്രതിനിധാനം ചെയ്യുവാന്‍ ബിസിസിഐ അവസരം നല്‍കിയിട്ടുണ്ട്.

പരിക്കാണെങ്കിലും മുംബൈയുടെ അവസാന രണ്ട് മത്സരങ്ങളില്‍ രോഹിത് തിരികെ ടീമിലേക്ക് എത്തിയിട്ടുണ്ട്. നാല് മത്സരങ്ങളിലാണ് രോഹിത് പുറത്തിരുന്നത്.