“ദ്രാവിഡിന് ഒപ്പം പ്രവർത്തിക്കുന്നത് മികച്ച അനുഭവമാകും” – രോഹിത്

ഇന്ത്യൻ പരിശീലകനായി ദ്രാവിഡ് നിയമിക്കപ്പെട്ടതിൽ സന്തോഷം അറിയിച്ച് രോഹിത് ശർമ്മ. ദ്രാവിഡിന്റെ നിയമനത്തിൽ സന്തോഷം ഉണ്ട് എന്നും അദ്ദേഹത്തിന് ഒരുമിച്ച് പ്രവർത്തിക്കാൻ കാത്തിരിക്കുകയാണ് എന്നും രോഹിത് ശർമ്മ പറഞ്ഞു.

“ഇന്ത്യൻ ടീമിലേക്ക് ദ്രാവിഡ് തിരിച്ചുവന്നതിന് അദ്ദേഹത്തിന് അഭിനന്ദനങ്ങൾ, . അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റിലെ വലിയ സ്റ്റാറാണ്, അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്ന അനുഭവം മികച്ചതായിരിക്കും” രോഹിത് പറഞ്ഞു. ന്യൂസിലൻഡിന് എതിരായ ടൂർണമെന്റ് ആകും ദ്രാവിഡിന്റെ മുഖ്യപരിശീലകനായുള്ള ആദ്യ ടൂർണമെന്റ്.

Previous articleബിഗ് ബാഷ് കളിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പുരുഷ താരം ആയി മാറുവാന്‍ ഉന്മുക്ത് ചന്ദ്
Next article“പെട്ടെന്ന് തന്നെ ബാഴ്സലോണ പരിശീലകനാകാൻ ആകുമെന്ന് പ്രതീക്ഷ” – സാവി