ഏറ്റവും കൂടുതൽ ടി20 മത്സരങ്ങൾ കളിച്ച ഇന്ത്യൻ താരമെന്ന ധോണിയുടെ റെക്കോർഡ് മറികടക്കാൻ രോഹിത് ശർമ്മ ഇന്നിറങ്ങും. 98 ടി20 മത്സരങ്ങൾ കളിച്ച ധോണിയാണ് രോഹിത് ശർമ്മക്ക് മുൻപിലുള്ളത്. ഇന്ന് ബംഗ്ലാദേശിനെതിരായ മത്സരം രോഹിത് ശർമ്മയുടെ 99മത്തെ ടി20 മത്സരമാവും.
ഏറ്റവും കൂടുതൽ ടി20 മത്സരങ്ങൾ കളിച്ചവരുടെ പട്ടികയിൽ രോഹിത് ഇതോടെ മൂന്നാം സ്ഥാനത്ത് എത്തും. 111 മത്സരങ്ങൾ കളിച്ച ഷൊഹൈബ് മാലിക്കും 99 മത്സരങ്ങൾ കളിച്ച ഷാഹിദ് അഫ്രീദിയുമാണ് രോഹിത് മുൻപിലുള്ളത്.
ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യിൽ രോഹിത് ശർമ്മയാണ് ഇന്ത്യയുടെ ക്യാപ്റ്റൻ. പരമ്പരയിൽ നിന്ന് വിശ്രമം അനുവദിച്ച വിരാട് കോഹ്‌ലിക്ക് പകരക്കാരനായിട്ടാണ് രോഹിത് ശർമ്മ ഇന്ത്യൻ ക്യാപ്റ്റനായത്. 2007ൽ ടി20 ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി കളിച്ചുകൊണ്ടാണ് രോഹിത് ശർമ്മ ടി20യിൽ അരങ്ങേറ്റം കുറിച്ചത്.